നെയ്യാറ്റിൻകര: വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകുന്ന എസ്.എൻ.ഡി. പി യോഗത്തിന് നെയ്യാറ്റിൻകര യൂണിയൻ പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു. യൂണിയൻ ഓഫീസിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിക്കും പൂർണ പിന്തുണ പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്. യോഗ നേതൃത്വത്തെ സമൂഹ മദ്ധ്യത്തിൽ അപകീർത്തിപ്പെടുത്തുന്നതിനെതിരെ സമുദായ അംഗങ്ങൾ ജാഗ്രതയോടെയിരിക്കണമെന്നും യൂണിയൻ കൗൺസിൽ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി ആവണി ബി.ശ്രീകണ്ഠൻ സ്വാഗതവും യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ നന്ദിയും പറഞ്ഞു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എസ്.കെ. അശോക് കുമാർ, സി.കെ. സുരേഷ് കുമാർ, കൗൺസിൽ അംഗങ്ങളായ കള്ളിക്കാട് ശ്രീനിവാസൻ, ഉദയകുമാർ, എസ്.എൽ. ബിനു, മാരായമുട്ടം സജിത്ത്, ബ്രജേഷ് കുമാർ, ദിലീപ് കുമാർ, വൈ.എസ്.കുമാർ എന്നിവർ പങ്കെടുത്തു.