നെയ്യാറ്റിൻകര: കിസാൻ കോൺഗ്രസ് പെരുങ്കടവിള മണ്ഡലം കമ്മിറ്റി കുട്ടികൾക്ക് നൽകിയ ടെലിവിഷനുകളുടെ ഉദ്ഘാടനം കിസാൻ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാരായമുട്ടം എം.എസ്.അനിൽ നിർവഹിച്ചു. മണ്ണൂർ ഗോപൻ,സി.എസ്.അയ്യപ്പൻപിള്ള,കാക്കണം മധു,ആരാമം മധുസൂദനൻനായർ,അയിരൂർ ബാബു,മണ്ണൂർ ശ്രീകുമാ‌ർ,അയിരൂർ സുബാഷ്,ഐ.എസ് സന്തോഷ്,ചുള്ളിയൂ‌‌ർ വിനോദ്,അനൂപ് മാരായമുട്ടം തുടങ്ങിയവർ പങ്കെടുത്തു.