ആറ്റിങ്ങൽ :സി.പി.എം നേതാവ് ഡി.ജയറാമിന്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് പ്രോട്ടോക്കോൾ പാലിച്ച് അനുസ്മരണം നടന്നു.സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസ്ഥലത്ത് പുഷ്പാർച്ചന നടത്തി. ഫലവൃക്ഷത്തൈകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഒരേക്കർ ഭൂമിയിൽ കൃഷിയിറക്കി. ലായേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത രണ്ട് വിദ്യാർത്ഥികൾക്ക് ടെലിവിഷനുകളും പൊതുജനങ്ങൾക്ക് മാസ്കും വിതരണം ചെയ്തു. ലായേഴ്സ് യൂണിയൻ പ്രസിഡന്റ് സി.ജെ.രാജേഷ് കുമാർ, കോലിയക്കോട് കൃഷ്ണൻ നായർ, ബി.സത്യൻ എം.എൽ.എ, നഗരസഭാ ചെയർമാൻ എം. പ്രദീപ്, ആർ.രാമു, വി.എസ്. സജി, എസ്.ഷാജഹാൻ,മടവൂർ അനിൽ,ആർ.സുഭാഷ്,ജി.സുഗുണൻ,എസ്. ലെനിൻ,മുല്ലശേരി മധു,ആർ.രാജു,എം.മുരളി,വിഷ്ണുചന്ദ്രൻ, സി.ദേവരാജൻ,ചന്ദ്രബോസ്, സുന്ദരേശൻ,ഷൈലജ ബീഗം എന്നിവർ പങ്കെടുത്തു.