ആറ്റിങ്ങൽ: ആറ്റിങ്ങൽ മണ്ഡലത്തിലെ എസ്.എസ്.എൽ.സി പരീക്ഷാഫലം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ സംസ്ഥാന ഗവൺമെന്റ് നടത്തുന്ന മാതൃകാ പ്രവർത്തനങ്ങൾ ശരിവയ്ക്കുന്നതാണെന്ന് ബി.സത്യൻ എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. ചെറുന്നിയൂർ, കവലയൂർ, വക്കം, ആലംകോട്, കിളിമാനൂർ ആർ.ആർ.വി ഗേൾസ് എന്നീ സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. കിളിമാനൂർ ഗവ.എച്ച് എസ്.എസിൽ പരീക്ഷയെഴുതിയ 507 വിദ്യാർത്ഥികളെ 496 പേർ വിജയിച്ചു. 82 പേർ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടി. 488 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ഞെക്കാട് ഗവ.എച്ച്.എസ്.എസിൽ 472 പേർ വിജയിച്ചു. 60 പേർക്ക് ഫുൾ എപ്ലസ് നേടാനായി. 414 പേർ പരീക്ഷയെഴുതിയ ആറ്റിങ്ങൽ ഗവ. ഗേൾസ് എച്ച്.എസ്.എസിൽ 410 പേർ വിജയിച്ചു. 71 പേർക്ക് ഫുൾ എപ്ലസ്. 282 പേർ പരീക്ഷയെഴുതിയ ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച്.എസ്.എസിൽ 277 പേർ വിജയിച്ചു. 35 പേർക്ക് ഫുൾ എപ്ലസ്. 220 പേർ പരീക്ഷയെഴുതിയ അവനവൻചേരി ഗവ. എച്ച്.എസ്.എസിൽ 219 പേർ വിജയിച്ചു. 52 പേർക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടാനായി. കിളിമാനൂർ ആർ.ആർ.വി. ഗേൾസിൽ 44 പേർക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എപ്ലസ് നേടാനായി.144 പേർ പരീക്ഷയെഴുതിയ കിളിമാനൂർ ആർ.ആർ.വി ബോയ്സിൽ 135 പേർ വിജയിച്ചു. 16 പേർക്ക് ഫുൾ എപ്ലസ്. 105 പേർ പരീക്ഷ എഴുതിയ കൊടുവഴന്നൂർ എച്ച്.എസ്.എസിൽ 102 പേർ വിജയിച്ചു .9 പേർക്ക് ഫുൾ എപ്ലസ്. 106 പേർ പരീക്ഷ എഴുതിയ പോങ്ങനാട് 105 പേർ വിജയിച്ചു. 22 പേർക്ക് എല്ലാ വിഷയത്തിനും എപ്ലസ്. 106 പേർ പരീക്ഷയെഴുതിയ കരവാരം വി.എച്ച്.എസിൽ 104 പേർ വിജയിച്ചു. 3 പേർക്ക് ഫുൾ എപ്ലസ്. ചെറുന്നിയൂർ സ്കൂളിൽ 7 പേർക്ക് എല്ലാ വിഷയത്തിനും ഫുൾ എപ്ലസ്. ദേവസ്വം ബോർഡ് എച്ച്.എസിൽ 96 പേരിൽ ഒരാളൊഴികെ എല്ലാവരും വിജയിച്ചു.10 പേർക്ക് ഫുൾ എ പ്ലസ്. 83 പേർ പരീക്ഷയെഴുതിയ കവലയൂർ എച്ച് .എസ്.എസിൽ ഒരാൾക്ക് ഫുൾ എപ്ലസ്. 77 പേർ പരീക്ഷയെഴുതിയ വക്കം എച്ച്.എസ്.എസിൽ 12 പേർക്ക് ഫുൾ എ പ്ലസ്. നഗരൂർ എച്ച്.എസ്.എസിൽ പരീക്ഷയ്ക്ക് ഹാജരായ 53 വിദ്യാർത്ഥികളും വിജയിച്ചു.