മലയിൻകീഴ് :പെട്രോൾ,ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ച് ഗുഡ്സ് ട്രാൻസ്‌പോർട്ട് തൊഴിലാളികൾ 8ന് പ്രതിക്ഷേധ ദിനം ആചരിക്കും. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിഷലാണ് പ്രതിഷേധിക്കുക.ടിപ്പർ,ലോറി,മിനിലോറി,ജെ.സി.ബി.തുടങ്ങി ഗുഡ്സ് മേഖലയിലെ മിനി ആട്ടോകൾ ഉൾപ്പെടെ ചരക്ക് ഗതാഗത മേഖലയിലെ എല്ലാ തൊഴിലാളി പ്രതിനിധികളും ധർണയിൽ പങ്കെടുക്കുമെന്ന് യൂണിയൻ ജില്ല ജനറൽ സെക്രട്ടറി വി.എസ് ശ്രീകാന്തും പ്രസിഡന്റ് പി.എസ്.ജയചന്ദ്രനും അറിയച്ചു.