പാലോട്: ആട്ടോ റിക്ഷാ ഡ്രൈവർ കുറുന്താളി മനോജ് ഭവനിൽ മനോജ് (31) വീട്ടിൽ മരിച്ച നിലയിൽ .ആശുപത്രി ജംഗ്ഷനിലെ ആട്ടോ ഡ്രൈവറായിരുന്നു. മരണകാരണം അറിവായിട്ടില്ല. അഞ്ജുവാണ് ഭാര്യ. അർജ്ജുൻ ഏകമകനാണ്. ഇന്ദുചൂഡൻ പിതാവും മല്ലിക അമ്മയും.