തിരുവനന്തപുരം: ഭൂമി കൈമാറ്റത്തിൽ അതിലെ കെട്ടിടത്തിന്റെ വില കൂടി പരിഗണിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ വൻ വീഴ്ചയും ക്രമക്കേടുമെന്ന ആക്ഷേപം ഉയരുന്നു..
ഭൂമിയുടെ ന്യായവിലയാണ് കുറഞ്ഞ വിലയായി കണക്കാക്കുന്നത്. ഇതിന്റെ 8 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയായും രണ്ടു ശതമാനം രജിസ്ട്രേഷൻ ഫിസായും നൽകണം. ഭൂമിയിലുള്ള കെട്ടിടങ്ങളുടെ വില നിശ്ചയിക്കേണ്ടത് പൊതുമരാമത്ത് വകുപ്പിന്റെ ലൈസൻസുള്ള,രജിസ്റ്റേഡ് എൻജിനീയർമാരാണ് എന്നാൽ ,ഇവരെ തിരിച്ചറിയാനുള്ള മാനദണ്ഡങ്ങളൊന്നും സബ് രജിസ്ട്രാർമാർക്ക് നൽകിയിട്ടില്ല. പല സബ് രജിസ്ട്രാർ ഓഫീസുകളിലും ആധാരമെഴുതുന്നവരുടെ സഹായികളായ ചിലരുടെ സർട്ടിഫിക്കറ്റാണ് ഉപയോഗിക്കുന്നത്.
ഉയർന്ന ഫീസ്
ഒഴിവാക്കാൻ വ്യാജൻ
ഇടനിലക്കാരന്റെ സഹായമില്ലാതെ ഭൂമി രജിസ്റ്റർ ചെയ്യാൻ സർക്കാർ സംവിധാനമുണ്ടെങ്കിലും 95 ശതമാനം രജിസ്ട്രേഷനും ആധാരം എഴുത്തുകാർ എഴുതുന്ന മുദ്രപത്രം വഴിയാണ് നടക്കുന്നത്. ത്. കെട്ടിടത്തിന്റെ വില നിശ്ചയിക്കുന്നതിനുള്ള ഫീസ് സർക്കാർ നിശ്ചയിച്ചിട്ടില്ല. ഉയർന്ന ഫീസ് ഒഴിവാക്കാൻ,അംഗീകാരമില്ലാത്ത എൻജിനീയർമാരെ പലരും ആശ്രയിക്കുന്നു.
അംഗീകൃ വാല്വേറ്റല്ല വില നിശ്ചയിച്ചതെങ്കിലും, ഭൂമി വീണ്ടും കൈമാറുന്നതിന് തടസ്സമില്ല. യഥാർത്ഥ വാല്വേറ്ററെക്കൊണ്ട് വില നിശ്ചയിച്ച ശേഷം വില്പന നടത്താമെന്ന് രജിസ്ട്രേഷൻ അധികൃതർ പറഞ്ഞു.