കല്ലമ്പലം:കോൺഗ്രസ് സേവാദൾ അഖിലേന്ത്യ കമ്മിറ്റി നടപ്പാക്കുന്ന 'ശിക്ഷ സേവ' പദ്ധതിയുടെ ഭാഗമായി സേവാദൾ കരവാരം മണ്ഡലം കമ്മിറ്റി ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത പ്ലസ് ടു വിദ്യാർത്ഥികൾക്ക് സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജെ.സ്റ്റീഫൻസൺ ടിവി കൈമാറി.സേവാദൾ മണ്ഡലം പ്രസിഡന്റ് പുതുശേരിമുക്ക് ഫസലുദ്ദീൻ,കോൺഗ്രസ് കരവാരം മണ്ഡലം പ്രസിഡന്റ് എം.കെ.ജ്യോതി, തോട്ടയ്ക്കാട് മണ്ഡലം പ്രസിഡന്റ് തോട്ടക്കാട് നിസാം,സേവാദൾ ഒറ്റൂർ മണ്ഡലം പ്രസിഡന്റ് വി.എസ് പപ്പൻ,ഗ്രാമപഞ്ചായത്ത് അംഗം ഷീബ, ബദറുദ്ദീൻ എന്നിവർ പങ്കെടുത്തു.