നെയ്യാറ്റിൻകര :ആധാരമെഴുത്തുകാരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഡോക്യുമെന്റ് വർക്കേഴ്സ് യൂണിയൻ അംഗവും നെയ്യാറ്റിൻകരയിലെ ആധാരം എഴുത്തുകാരനുമായിരുന്ന നെയ്യാറ്റിൻകര ശിവപ്രസാദിന്റെ കുടുംബ സഹായ ഫണ്ട്‌ നെയ്യാറ്റിൻകര നടന്ന ചടങ്ങിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ അഡ്വ.ബി.സത്യൻ എം.എൽ.എ നൽകി. നെയ്യാറ്റിൻകര മുൻസിപ്പൽ വൈസ് ചെയർമാൻ കെ.കെ.ഷിബു,യൂണിയൻ നേതാക്കളായ കരകുളം ബാബു,പോത്തൻകോട് ഹരിദാസ്,പൗഡിക്കോണം രവികുമാർ ,തിരുവല്ലം മധു,പട്ടം ശ്രീകുമാർ,ഗിരീഷ്‌കുമാർ എന്നിവർ പങ്കെടുത്തു.