കടയ്ക്കാവൂർ: കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനെ കണ്ടെത്തി നൽകി അഞ്ചുതെങ്ങിലെ ആട്ടോഡ്രൈവർ മാതൃകയായി.മണമ്പൂരിൽ നിന്നും സവാരി കഴിഞ്ഞ് മടങ്ങവേ പന്തടിവിളയിൽ വച്ചാണ് അഞ്ചുതെങ്ങ് പുത്തൻനട സ്വദേശി സുനിൽ ഫ്രാങ്ക്ളിന് പതിനേഴായിരം രൂപ അടങ്ങിയ പഴ്സ് കളഞ്ഞുകിട്ടുന്നത്.പഴ്‌സ് ഉടൻ അഞ്ചുതെങ്ങ് പൊലീസിന് കൈമാറുകയായിരുന്നു.തുടർന്ന് പൊലീസ് ഉടമയെ കണ്ടെത്തി സുനിലിനെ കൊണ്ടുതന്നെ ഉടമയ്ക്ക് പണം കൈമാറി.മണമ്പൂർ പന്തടിവിളയിൽ അപ്സര വീട്ടിൽ എക്സ് സർവീസ് മാൻ മണികണ്ഠന്റേതായിരുന്നു പഴ്‌സ്. സുനിലിന്റെ സത്യസന്ധതയെ അഞ്ചുതെങ്ങ് പൊലീസ് ഇൻസ്പെക്ടർ ചന്ദ്രദാസ് പ്രശംസിച്ചു.