p

കടയ്ക്കാവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികളെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അനുമോദിച്ചു. അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട്‌ കോൺവെന്റ് വിദ്യാർത്ഥിനികളായ ആറാം വാർഡിൽ വൃന്ദാവനം വീട്ടിൽ മണികണ്ഠന്റെയും പ്രിയയുടെയും മകളായ പഞ്ചമിയെയും, രണ്ടാം വാർഡിൽ തുണ്ടിൽവീട്ടിൽ ബൈജുവിന്റെയും പ്രിജിയുടെയും മകളായ ആദിത്യയെയും കായിക്കര ആശാൻ സ്മാരകത്തിൽ നടന്ന കാവ്യഗ്രാമം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലാണ് അനുമോദിച്ചത്. ചടങ്ങിൽ വച്ച് എസ്.എഫ്.ഐയുടെ ഉപഹാരവും നൽകി. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, അടൂർ പ്രകാശ് എം.പി, ആർ.സുഭാഷ്, അഡ്വ.ഷൈലജ ബീഗം, ക്രിസ്റ്റീസൈമൺ, വി.ലൈജു, എസ്.പ്രവീൺ ചന്ദ്ര, മുഹമ്മദ്‌ നൗഫൽ, വിജയ് വിമൽ എന്നിവർ പങ്കെടുത്തു.