നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 1837 പേർക്ക് 45 ദിവസം പ്രായമുള്ള 5 വീതം മുട്ടക്കോഴി കുഞ്ഞുങ്ങൾ വിതരണം ചെയ്യും. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ പുലിപ്പാറ വാർഡിൽ വിതരണോദ്‌ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.മധു,നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ എന്നിവർ സംബന്ധിച്ചു.5 വർഷം കൊണ്ട് 1.25 ലക്ഷം കോഴിക്കുഞ്ഞുങ്ങളെ നഗരസഭ പ്രദേശത്ത് വിതരണം ചെയ്തതായും കോഴിമുട്ട ഉല്പാദനത്തിൽ നഗരസഭ സ്വയംപര്യാപ്തത കൈവരിച്ചതായും ചെയർമാൻ ചെറ്റച്ചൽ സഹദേവൻ പറഞ്ഞു.