photo

നെടുമങ്ങാട് : കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് തെർമൽ സ്കാനർ, ബി.പി.മോണിറ്റിംഗ് മെഷീൻ, ഷുഗർ മോണിറ്ററിംഗ് മെഷീൻ എന്നിവ ഏർപ്പെടുത്തി കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നെടുമങ്ങാട് യൂണിറ്റ് മാതൃകയായി.സേവനം ഉറപ്പാക്കാൻ നെടുമങ്ങാട് ഡിപ്പോയിൽ പ്രത്യേക ഹെൽപ് ഡെസ്ക്കും ആരംഭിച്ചു.സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. ആർ.ജയദേവൻ തെർമൽ സ്കാനർ ഉപയോഗിച്ച്, ട്രാൻ.ജനറൽ സി.ഐ ഹംസത്തിനെ പരിശോധിച്ചു ഉദ്ഘാടനം നിർവഹിച്ചു.ഷുഗർ പരിശോധന കിറ്റ് സി.ഐ.ടി.യു ഏരിയാ സെക്രട്ടറി മന്നൂർക്കോണം രാജേന്ദ്രനും,ബി.പി മോണിറ്റർ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം സി.സാബുവും ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ഏർപ്പെടുത്തിയ കൊവിഡ് ഡയറി ഏരിയാ പ്രസിഡന്റ് എൻ.ആർ ബൈജു, ട്രഷറർ കെ.എ.അസീസ്‌ എന്നിവർ ചേർന്ന് സ്ക്വാഡ് ഐ.സി ജിമ്മിയ്ക്ക് നൽകി പ്രകാശനം ചെയ്തു.ബോധവത്കരണ ക്ലാസിൽ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലത,രാംകുമാർ,നഗരസഭ സൂപ്പർവൈസർ ബാബുരാജ് എന്നിവർ നേതൃത്വം നൽകി. അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് വി.ജെ. അജീഷിൻറെ അദ്ധ്യക്ഷതയിൽ പി.എസ്.സുമേഷ് ബാബു സ്വാഗതം പറഞ്ഞു.നോർത്ത് ജില്ലാ പ്രസിഡന്റ് ആർ.വി.ഷൈജുമോൻ, ട്രഷറർ എൻ.ബി. ജ്യോതി,എ.ഷിബിലി , കെ.ദിനേശ് കുമാർ, ബി. ശശികുമാർ, എ.സലീം,ആർ.സി.രാജേഷ്,ബി.വിനീഷ് ബാബു, വി.എസ്.ഷീജു, ജി.എസ്.സച്ചിൻ, സി.മോഹനൻ,എസ്.എസ്.ഷാജി തുടങ്ങിയവർ പങ്കെടുത്തു.

caption കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) നെടുമങ്ങാട് യൂണിറ്റിന്റെ തെർമൽ സ്കാനർ പരിശോധ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ആർ.ജയദേവൻ നിർവഹിക്കുന്നു