photo

നെടുമങ്ങാട്‌ : നഗരസഭ കരിപ്പൂർ മേഖലയിൽ ലേഡീസ് ഹോസ്റ്റൽ പദ്ധതിയ്ക്കായി 2 ഏക്കർ 16 സെന്റ് ഭൂമി വാങ്ങിയത്തിൽ ക്രമക്കേട് ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ നഗരസഭ ഓഫീസിനു മുന്നിൽ ഉപവസിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സുധീർ ഉദ്‌ഘാടനം ചെയ്തു. മുനിസിപ്പൽ ഏരിയ പ്രസിഡന്റ് ഹരി പ്രസാദ് അദ്ധ്യക്ഷനായി. നെടുമങ്ങാട്‌ നിയോജകമണ്ഡലം പ്രസിഡന്റ് പള്ളിപ്പുറം വിജയകുമാർ, സംസ്ഥാന കൗൺസിൽ അംഗം പൂവത്തൂർ ജയൻ, നൂറനാട് ഷാജഹാൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഉദയകുമാർ, മുരളി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.ജില്ലാ കമ്മറ്റി അംഗങ്ങൾ, മണ്ഡലം ഭാരവാഹികൾ, മോർച്ച പ്രസിഡന്റുമാർ എന്നിവർ നേതൃത്വം നൽകി.