കാഞ്ഞിരംകുളം: തമിഴ് സിനിമ നടൻ സൂര്യയുടെ ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിൽ യുവാവിന് മർദ്ദനം. കോട്ടുകാൽ കൊല്ലകോണം ചാനൽക്കര ഉത്രാടത്തിൽ അനന്ദുവിനാണ് മർദ്ദനമേറ്റത്. സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ വീടിന് സമീപത്തുവച്ച് സംഘമായെത്തിയവർ ആക്രമിച്ചെന്നാണ് പരാതി. ബൈക്കും ഹെൽമെറ്റും അക്രമികൾ അടിച്ചുതകർത്തു. പരിക്കേറ്റ അനന്ദു നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സഹോദരങ്ങളായ രാഹുൽരാജ്, ഷാഹുൽരാജ് എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേർക്കുമെതിരെ കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു.