നെടുമങ്ങാട് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നെടുമങ്ങാട് ഫയർസ്റ്റേഷന്റെയും സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിൽ നടത്തിയ സേവനം മുൻനിറുത്തി ഗ്രാമപഞ്ചായത്ത് ആദരവ്‌ നൽകി. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിൽ നിന്ന് നെടുമങ്ങാട് ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ വിൻസന്റ് ഉപഹാരം ഏറ്റുവാങ്ങി. സിവിൽ ഡിഫെൻസ് അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.നെടുമങ്ങാട് ഫയർഫോഴ്സ് ഓഫീസർമാരും സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു.