നെടുമങ്ങാട് :ഖത്തറിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നെടുമങ്ങാട് ആനാട് സ്വദേശിനി താജുന്നിസയെ ക്വറന്റൈൻ സൗകര്യം ഒരുക്കാതെ വിമാനത്താവളത്തിൽ നിന്നും പുറത്താക്കിയ നടപടി മനുഷ്യത്വ രഹിതമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആനാട് ജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.