കിളിമാനൂർ: കെ.എസ്.ആർ.ടി.സി കിളിമാനൂർ ഐ.എൻ.ടിയു.സിയുടെയും അടൂർ പ്രകാശ് എം.പിയുടെ ആറ്റിങ്ങൽ കെയറിന്റെയും ആഭിഖ്യത്തിൽ കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാർക്ക് തെർമൽ സ്കാനർ വിതരണം ചെയ്തു. വിതരണോദ്ഘാടനം അടൂർ പ്രകാശ് എം.പി നിർവഹിച്ചു. ചടങ്ങിൽ വച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ്സ് നേടിയ ഡിപ്പോയിലെ ജീവനക്കാരുടെ മക്കളെ ആദരിക്കുകയും ചെയ്തു.
കിളിമാനൂർ ഡി.ടി.ഒ സുദർശനൻ, യൂണിറ്റ് പ്രസിഡന്റ് കെ.എസ്. ഗിരീഷ്, സെക്രട്ടറി എം.എസ്. വിനോദ്, ട്രഷറർ അഭിലാഷ്, യൂണിറ്റ് വൈസ് പ്രസിഡന്റ് ബി. ഷാജി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗംഗാധര തിലകൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അടയമൺ മുരളീധരൻ എന്നിവർ പങ്കെടുത്തു.