വർക്കല:ജില്ലയിൽ കൊവിഡ് 19 മഹാമാരി വ്യാപിക്കുന്ന സാഹചര്യത്തിൽ വർക്കല താലൂക്ക് പരിധിയിലുളള സർക്കാർ ഓഫീസുകളിൽ അടിയന്തര ആവശ്യങ്ങൾക്കൊഴികെ സന്ദർശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് തഹശീൽദാർ അറിയിച്ചു.വർക്കല താലൂക്ക് ഓഫീസിൽ ഫയൽ സംബന്ധമായ വിവരങ്ങൾ അറിയുന്നതിന് 04702613222 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.സർക്കാർ ഉത്തരവ് പ്രകാരം 10 വയസിൽ താഴെ പ്രായമുളള കുട്ടികളും 65 വയസിനു മുകളിൽ പ്രായമുളള വയോജനങ്ങളും യാതൊരു കാരണവശാലും വീടിനു പുറത്ത് ഇറങ്ങരുത്. പൊതു സ്ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും കൂട്ടം കൂടുന്നതും കർശനമായും ഒഴിവാക്കേണ്ടതാണ്.നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്റണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നതും പിഴ ഈടാക്കുന്നതുമാണെന്ന് തഹശീൽദാർ അറിയിച്ചു.