വെള്ളറട: യൂത്ത് കോൺഗ്രസ് കുന്നത്തുകാൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇദ്ധനവില വർദ്ധനവിനെതിരെ മണവാരിയിൽ നിന്നും കുറുവാട് വരെ വണ്ടിവലിക്കൽ സമരം നടത്തി. അഡ്വ: മോഹൻ ദാസ് സമര പരപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസഡിന്റ് അനീഷ ബീവി അദ്ധ്യക്ഷത വഹിച്ചു. ഡി സി സി അംഗം വണ്ടിത്തടം പത്രോസ് , പാലിയോട് വിനു, സത്യാദാസ്, കാരക്കോണം ഗോപൻ, തത്തലം രാജു, ആനാവൂർ അരുൺ, തുടങ്ങിയവർ സംസാരിച്ചു.