pwd-rest-house

വർക്കല: പാപനാശത്ത് നിർമിക്കുന്ന പൊതുമരാമത്ത് റെസ്റ്റ്ഹൗസിന്റെ നിർമ്മാണോദ്ഘാടനം മന്ത്റി ജി.സുധാകരൻ ടെലഫോൺ വഴി നിർവഹിച്ചു. കേരളത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ നിർമ്മാണങ്ങൾ സർവ്വകാല റിക്കാർഡ് ഭേദിച്ചിരിക്കുകയാണെന്നും മന്ത്റി പറഞ്ഞു. വർക്കല നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ അഡ്വ. വി.ജോയി എം.എൽ.എ നിലവിളക്ക് തെളിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ.യൂസഫ്, ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് വി.സുമംഗല, കൗൺസിലർ സ്വപ്നശേഖർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.രഘുനാഥൻ, മുസ്ലിംലീഗ് പ്രസിഡന്റ് ഷാജഹാൻ, നഗരസഭ വൈസ് ചെയർമാൻ എസ്.അനിജോ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ എം.ജി.ലൈജു എന്നിവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ് സ്വാഗതം പറഞ്ഞു.