general

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കവെ കാറിച്ച് വൃദ്ധൻ മരിച്ചു. മുടവൂർപ്പാറ സാവിത്രി നിവാസിൽ സുകുമാരൻ (58)​ ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകിട്ട് ആറ് മണിയോടെ മുടവൂർപ്പാറ നസ്രത്ത് ഹോം സ്കൂളിന് സമീപമാണ് സംഭവം. ഭാര്യ ഗീതയുമൊത്ത് വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോകവെയാണ് അപകടം . ഗീത റോഡ് മുറിച്ച് അപ്പുറം പോയെങ്കിലും പുറകേ വരുകയായിരുന്ന സുകുമാരനെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു. കാറിന്റെ മുൻ ഗ്ലാസിൽ വീണ ഇദ്ദേഹം റോഡിലേക്ക് തെറിച്ചു വീണു. കാറിന്റെ ഗ്ലാസ് പൂർണ്ണമായും തകർന്നു. നാട്ടുകാർ ചേർന്ന് സ്വകാര്യ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കൾ: സൂരജ്,​സംഗീത. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.