തിരുവനന്തപുരം: ഈ മാസം പത്തിന് നടത്താനിരുന്ന പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലപ്രഖ്യാപനം മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നലത്തെ പരീക്ഷ പാസ് ബോർഡ് യോഗം മുടങ്ങിയ പശ്ചാത്തലത്തിലാണിത്. ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവായാൽ പാസ് ബോർഡ് യോഗം ചേരും.