കോവളം: എസ്.എൻ.ഡി.പി യോഗത്തിനും നേതൃത്വത്തിനും എതിരെ അസത്യ പ്രചാരണങ്ങളും അനാവശ്യ സമരങ്ങളും നടത്തുന്നവർ കനത്ത വില നൽകേണ്ടി വരുമെന്ന് എസ്.എൻ.ഡി.പി.യോഗം കോവളം യൂണിയൻ യൂത്ത് മൂവ്മെന്റ് കമ്മിറ്റി പ്രമേയം പാസാക്കി. യൂണിയൻ പ്രസിഡന്റ്‌ കോവളം ടി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു.കോവളം യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്‌ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി തോട്ടം കാർത്തികേയൻ,യൂണിയൻ വൈസ് പ്രസിഡന്റ്‌ പെരിങ്ങമ്മല സുശീലൻ, പഞ്ചായത്ത്‌ കമ്മിറ്റി അംഗം മണ്ണിൽ മനോഹരൻ,വനിതാ സംഘം കേന്ദ്ര സമിതി അംഗം ഗീത മധു,യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ ലതിക കുമാർ എന്നിവർ സംസാരിച്ചു.യൂത്ത് മൂവ്മെന്റ് സെക്രട്ടറി അരുമാനൂർ ദീപു സ്വാഗതവും ട്രഷറർ വാഴമുട്ടം സുജിത് നന്ദിയും പറഞ്ഞു. യൂത്ത് മൂവ്മെന്റ് കമ്മിറ്റി അംഗങ്ങൾ ആയ ഷിബു വെങ്ങാപ്പൊറ്റ,രാജേഷ് കണ്ണൻകോട്, മനു പനപ്പഴിഞ്ഞി,ശ്രീകുമാർ കട്ടച്ചൽ കുഴി,വിപിൻ പെരിങ്ങമ്മല, അനുശ്രീ പൂങ്കുളം,വിഷ്ണു പുന്നമൂട്,സൈബർ സേന നേതാക്കളായ സുരേഷ് കണ്ണൻകോട്,വരുൺ എന്നിവരും പങ്കെടുത്തു.