ബാലരാമപുരം:എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ പൂങ്കോട് വാർഡിലെ വിദ്യാർത്ഥികൾക്ക് കാരുണ്യ ഫൗണ്ടേഷന്റെ അനുമോദനം. എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ മുടവൂർപ്പാറ പ്ലാന്തോട്ടം മർഹബയിൽ ഹസൻപിള്ളയുടെയും സനൂജയുടെയും മകൻ അബ്ദുൾ ഫത്താഹിനെയും പൂങ്കോട് മരുതറവിളാകത്തു വീട്ടിൽ പരേതനായ സുരേഷ് കുമാറിന്റെയും പ്രഭ വി.എസിന്റെ മകൾ നിരഞ്ജനയേയും ആദരിച്ചു. മറ്റ് വിദ്യാർത്ഥികളെ തുടർദിവസങ്ങളിൽ ആദരിക്കുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു.അനുമോദന ചടങ്ങിൽ ഫൗണ്ടേഷൻ ഭാരവാഹികളായ അനുപമ രവീന്ദ്രൻ,സി.ആർ.സുനു,അംബികാദേവി,അജിത് മെട്രോ,രാജീവ്.വി.എസ്,ശോഭനകുമാർ,പ്രജികുമാർ,രാഗിണി, കുശലകുമാരി,അശ്വതി,എം.ഷീബാറാണി,സുമി,ചന്ദ്രിക,വസന്തകുമാരി എന്നിവർ സംബന്ധിച്ചു.പ്രവാസിയും സാംസ്കാരിക നായകനുമായ ഗോപകുമാർ അബ്ദുൾ ഫത്താഹിനെയും കാരുണ്യ ഫൗണ്ടേഷൻ നിരഞ്ജനയേയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.