തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്നും ഇതേക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്ന യുവതിക്ക് ഐ.ടി വകുപ്പിന് കീഴിൽ പ്രധാനപ്പെട്ട ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞത് എങ്ങനെയാണ്. ഇക്കാര്യങ്ങളിൽ ഐ.ടി സെക്രട്ടറിയുടെ പങ്ക് വ്യക്തമാക്കണം. കുറ്റവാളികളുടെ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് അധ;പതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.