വെള്ളനാട്: വെള്ളനാട് പഞ്ചായത്തിലെ സി.ആർ.പി.എഫ് ജവാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായ കണ്ണംമ്പള്ളി,വെള്ളനാട് ടൗൺ എന്നീ വാർഡുകളിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന കടകൾ രാവിലെ 7 മുതൽ 12 വരെ തുറക്കാം. കണ്ടെയ്ൻമെന്റ് സോൺ മാറുന്നതു വരെയാണിത്. ആശുപത്രി, മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്ക് അല്ലാതെ ഈ വാർഡുകളിൽ താമസിക്കുന്നവർ പുറത്തിറങ്ങാനോ,പുറത്ത് നിന്നുള്ളവർ കണ്ടെയ്ൻമെന്റ് സോണിലേക്ക് പ്രവേശിക്കാനോ പാടില്ല.കൊവിഡ് രോഗിയോട് അടുത്ത് ഇടപഴകിയ 50 പേരുടെ സ്രവ പരിശോധന ബുധനാഴ്ച നടക്കും.