തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 193 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 35 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റുള്ള രോഗബാധിതരിൽ 92 പേർ വിദേശത്തു നിന്നും 65 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 167 പേർ രോഗമുക്തിയും നേടി.എറണാകുളത്ത് ചികിത്സയിലിരിക്കേ ഞായഴാഴ്ച മരിച്ച യൂസഫ് സൈഫുദ്ദീനും (66) മലപ്പുറത്ത് ശനിയാഴ്ച മരിച്ച മുഹമ്മദിനും (82) കൊവിഡ് ബാധിച്ചിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
10 ഹോട്ട്സ്‌പോട്ടുകൾ
വിവിധ ജില്ലകളിലായി പുതിയ പത്തു ഹോട്ട് സ്പോട്ടുകൾ. നിലവിലെ മൊത്തം ഹോട്ട് സ്പോട്ടുകൾ 157
ആകെ രോഗബാധിതർ: 5620
ചികിത്സയിൽ: 2252
രോഗമുക്തർ: 3341
മരണം 27