തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതായി കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

ഇളവുകൾ ഇങ്ങനെ

 പാൽ, പച്ചക്കറി, പലചരക്ക് കടകൾ, കന്നുകാലിത്തീറ്റ, വെറ്ററിനറി മരുന്നുകൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാവിലെ 7 മുതൽ 11 വരെ പ്രവർത്തിക്കാം

മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം

 ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങൾ അത്യാവശ്യം ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി പ്രവർത്തിക്കാം

 യാത്ര ചെയ്യുന്നവർ സാക്ഷ്യപത്രവും ഓഫീസ് തിരിച്ചറിയൽ കാർഡും കരുതണം

 ടെക്‌നോപാർക്കിൽ സ്ഥാപനങ്ങൾ യാത്രാപാസിനായി സി.ഇ.ഒ മുഖേന എ.ഡി.എമ്മിന് അപേക്ഷ നൽകണം

 കന്നുകാലി കോഴി ഫാമുകൾ, എഫ്.സി.ഐസിവിൽ സപ്ലൈസ് വെയർ ഹൗസുകൾ എന്നിവിടങ്ങളിൽ ജീവനക്കാരെ പരമാവധി കുറയ്ക്കണം

 ഗ്യാസ് വിതരണക്കാർ, പഴം, പച്ചക്കറി, ഫാർമസി, പലചരക്ക് എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർ ദിവസേന പോയിവരുന്നത് ഒഴിവാക്കണം

ഒാൺലൈൻ ഭക്ഷണ വിതരണത്തിനും അനുമതി

 കുടുംബശ്രീയുടെ 10 ജനകീയ ഹോട്ടലുകൾ
ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ 10 ജനകീയ ഹോട്ടലുകൾ ആരംഭിക്കും. നിലവിലുള്ള ഹോട്ടലുകൾക്ക് പ്രവർത്തിക്കാനാവില്ല. വീടുകളിൽ ഒറ്റയ്ക്കു താമസിക്കുന്ന 65 നു മുകളിൽ പ്രായമുള്ളവർ, ഭിന്നശേഷിക്കാർ, കാന്റീൻ സൗകര്യമില്ലാതെ ഹോട്ടൽ/ലോഡ്ജുകളിൽ താമസിക്കുന്നവർ എന്നിവർക്ക് ജനകീയ ഹോട്ടൽ വഴി ഭക്ഷണം എത്തിക്കും.

ഹോട്ടലുകൾ ഇവിടെയൊക്കെ

 എസ്.എം.വി സ്കൂളിന് എതിർവശം,​ ഓവർബ്രിഡ്ജ്, വള്ളക്കടവ്, നെട്ടയം, ജഗതി, നാലാഞ്ചിറ, നേമം, വഴുതക്കാട്, മെഡിക്കൽ കോളേജ്, കഴക്കൂട്ടം, മണ്ണന്തല

 ഒരു കുടുംബത്തിന് പരമാവധി രണ്ട് ഭക്ഷ്യപ്പൊതികൾ. 25 രൂപയാണ് നിരക്ക്
 തലേദിവസം മുതൽ രാവിലെ 8 മണി വരെ മാത്രമേ ആ ദിവസത്തേക്കുള്ള ഭക്ഷണത്തിന്റെ ഓർഡർ സ്വീകരിക്കൂ

 ഭക്ഷണപ്പൊതികൾ കോർപറേഷന്റെ സോണൽ ഓഫീസുകളിൽ എത്തിച്ച് അവിടെ നിന്ന് അതത് പ്രദേശങ്ങളിൽ വിതരണം ചെയ്യും.

 ഭക്ഷണം ബുക്ക്‌ ചെയ്യാൻ 9061917457,​ 8921663642,​ 9400939914,​ 9020078480,​ 7012389098 രാവിലെ 8ന് മുമ്പ് ബന്ധപ്പെടണം

 പൊലീസിന്റെ പരിശോധനാ കേന്ദ്രങ്ങൾ

പ്രാവച്ചമ്പലം, പാപ്പനംകോട്, കാക്കാമ്മൂല, വെള്ളായണിക്ഷേത്രം, വിഴിഞ്ഞം ചപ്പാത്ത്, ഉച്ചക്കട, കഴക്കൂട്ടം വെട്ടുറോഡ്, കഴക്കൂട്ടം സെന്റ് ആൻഡ്രൂസ്, ചേങ്കോട്ടുകോണം, ഞാണ്ടൂർക്കോണം, പളളിത്തുറ, സ്റ്റേഷൻകടവ്, മുക്കോലയ്ക്കൽ, ഉദയഗിരി, കുണ്ടമൺകടവ്, മങ്കാട്ടുകടവ്, തൃക്കണ്ണാപുരം, കാച്ചാണി ഹൈസ്‌ക്കൂൾജംഗ്ഷൻ, വെള്ളൈക്കടവ്, പേരൂർക്കട വഴയില, മരുതൂർ, മണ്ണന്തല കിഴക്കേമുക്കോല. കൂടാതെ കഴക്കൂട്ടം വെട്ടുറോഡ് മുതൽ വിഴിഞ്ഞം ചപ്പാത്ത് വരെയുള്ള ബൈപാസ് സർവീസ്‌ റോഡുകളും അടയ്ക്കും.

പുറത്തേക്കുള്ള വഴികൾ: പ്രാവച്ചമ്പലം, കഴക്കൂട്ടം വെട്ടുറോഡ്, കുണ്ടമൺകടവ്, പേരൂർക്കട വഴയില, മരുതൂർ

 ബന്ധപ്പെടാൻ
പൊലീസ്: 9497900999
സൈബർ വിഭാഗം: 9497975998