തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും ജൂൺ മുപ്പത് വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് നേരത്തെയുള്ള ലിസ്റ്റിൽ നിന്നായിരിക്കും നിയമനമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. അടുത്ത വർഷത്തേക്ക് വരാവുന്ന ഒഴിവുകൾ മുൻകൂട്ടി റിപ്പോർട്ട് ചെയ്യുന്നതുകൊണ്ട് ഉദ്യോഗാർത്ഥികൾക്ക് നഷ്ടമുണ്ടാകില്ല. കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിൽ 7,577 പേരാണ് ഉണ്ടായിരുന്നത്. 5626 ഒഴിവുകൾ (74.25 ശതമാനം) ഇതിനകം റിപ്പോർട്ട് ചെയ്തെന്നും മുഖ്യമന്ത്രി പറഞ്ഞു.