corona-virus

തിരുവനന്തപുരം : കൊവിഡ് ബാധിതരുടെ ഉറവിടം കണ്ടത്തേണ്ടത് രോഗവ്യാപനം തടയാൻ അനിവാര്യമാണെന്നും രണ്ട് ശതമാനം കേസുകളിൽ മാത്രമാണ് ഉറവിടം കണ്ടെത്താനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യഘട്ടത്തിൽ 166 കേസുകളുടെ ഉറവിടം കണ്ടെത്താനായില്ല. 125 എണ്ണത്തിൻെറ ഉറവിടം ഇപ്പോൾ കണ്ടെത്തി. അവശേഷിക്കുന്ന 41 എണ്ണത്തിൽ അന്വേഷണം നടക്കുന്നു. 18 പേരുടെ ഉറവിടം അ‌‌ജ്ഞാതമാണ്.