തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ 7 പേർക്ക് കൊവിഡ് സ്ഥീകരിച്ചു. ഇതിൽ ഒരു രണ്ടു വയസുകാരൻ ഉൾപ്പെടെ നാലു പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഇതിനൊപ്പം ഉറവിടം അറിയാത്ത ഒരു കേസും തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തു. കുമരിച്ചന്ത മത്സ്യ മാർക്കറ്റിലെ ചുമട്ട് തൊഴിലാളിയായ പൂന്തുറ സ്വദേശി (33),ഹോട്ടൽ ജീവനക്കാരനായ പൂന്തുറയിലെ അസാം സ്വദേശി (22), പാറശാല സ്വദേശി(55), കഴിഞ്ഞ മൂന്നിന് രോഗം സ്ഥീകരിച്ച പാറശാല സ്വദേശിനിയുടെ മകൻ (2) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. ഇവരെ കൂടാതെ കഴിഞ്ഞ മാസം 27ന് ഖത്തറിൽ നിന്ന് എത്തിയ വക്കം സ്വദേശി (49),യു.എ.ഇ.യിൽ നിന്ന് എത്തിയ പുതുക്കുറിശി മരിയനാട് സ്വദേശി(33), കഴിഞ്ഞ അഞ്ചിന് സൗദിയിൽ നിന്നെത്തിയ കരമന സ്വദേശി (29) എന്നിവർക്കും രോഗം സ്ഥീരികരിച്ചു. അസാം തൊഴിലാളി രണ്ടാഴ്ച മുൻപ് കുമരിച്ചന്തയിൽ എത്തിയിരുന്നു. ഇവിടെ നിന്നാണ് സമ്പർക്കമുണ്ടായത്. പാറശാല സ്വദേശിനിയിൽ നിന്നാണ് മകന് രോഗം പകർന്നത്. പാറശാല സ്വദേശിയായ അൻപത്തിയഞ്ചുകാരന് യാത്രാപശ്ചാത്തലമില്ല. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇതോടെ ജില്ലയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 131ആയി. ഇതിൽ കൊല്ലം – 12, പത്തനംതിട്ട – 4,ആലപ്പുഴ – 2, വയനാട് –1, മറ്റുള്ളവർ 12 എന്നിവരുമുണ്ട്.
ഇന്നലെ 7 പേർ രോഗമുക്തരായി
പുതുതായി നിരീക്ഷണത്തിലായവർ –1364
നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയവർ –551
വീടുകളിൽ കരുതൽ നിരീക്ഷണത്തിലുള്ളവർ –18,811
സ്ഥാപനങ്ങളിൽ കരുതൽ നിരീക്ഷണത്തിലുള്ളവർ – 2050
ഇന്നലെ രോഗ ലക്ഷണവുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ –64
ഇന്നലെ സിഡ്ചാർജ് ചെയ്‌തവർ– 32
ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ –267
പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ –294
ലഭിച്ച ഫലം –367
വാഹന പരിശോധന –869
പരിശോധനയ്ക്ക് വിധേയമായവർ –1870