തിരുവനന്തപുരം:സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സയ്ക്കുള്ള നിരക്ക് സർക്കാർ നിശ്ചയിച്ചു. സ്വകാര്യ ആശുപത്രി ഉടമകളുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്. കാസ്പ് പദ്ധതി പ്രകാരമുള്ള തുകയും ഇതേ നിരക്കിലായിരിക്കും. ജനറൽ വാർഡിന് 2300 രൂപയും എച്ച്.ഡി.യുവിന് 3300 രൂപയും വെന്റിലേറ്റർ ഇല്ലാത്ത ഐ.സി.യുവിന് 6500 രൂപയും വെന്റിലേറ്രറോടുകൂടിയ ഐ.സി.യുവിന് 11500 രൂപയുമാണ് നിരക്ക്. പി.പി.ഇ ചാർജ്ജ് ഇതിന് പുറമേയായിരിക്കും.