electric-car

തിരുവനന്തപുരം: ഇലക്ട്രിക് വാഹന ബാറ്ററിയുടെ ചെലവ് കുറയ്ക്കുന്നതിനെപ്പറ്റിയാണ് തിരുവനന്തപുരത്ത് ചേർന്ന ഇലക്ട്രിക് വെഹിക്കിൾ പോളിസി സ്റ്റോക്ക് ഹോൾഡേഴ്സ് വർക്ക്ഷോപ്പിൽ സർക്കാരിന്റെ ഇ-മൊബിലിറ്റി ഉപദേഷ്ടാവ് ഡോ. അശോക് ജുൻജുൻവാല സംസാരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ.യു പോളിസിക്ക് അനുകൂലമായ വാദങ്ങൾ അദ്ദേഹം അവിടെ നിരത്തി. ബാറ്ററിയെപ്പറ്റി ചില സാങ്കേതികവാദങ്ങളും ചൂണ്ടിക്കാട്ടി. ഇത് മറച്ചുവച്ച് അടിസ്ഥാനരഹിതമായ പ്രചരണമാണ് ചിലർ ഉയർത്തുന്നത്. 2018 ഡിസംബർ 10നാണ് ഇലക്ട്രിക് വെഹിക്കിൾ പോളിസി സ്റ്റോക്ക് ഹോൾഡേഴ്സ് വർക്ക്ഷോപ്പ് നടന്നത്. വർക്ക്ഷോപ്പിൽ പല അഭിപ്രായങ്ങൾ ഉയർന്നുവരുന്നത് സർക്കാരിന്റെ സുതാര്യതയുടെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.