തിരുവനന്തപുരം: കൊല്ലം മുട്ടറ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് കാണാതായ ഉത്തരക്കടലാസുകൾ തിരിച്ചുകിട്ടി. തപാൽ വകുപ്പ് ഇവ ഇന്നലെ വൈകിട്ടോടെ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറി.
മൂല്യനിർണയത്തിനായി പാലക്കാട്ടേക്കയച്ച 61 വിദ്യാർത്ഥികളുടെ ഗണിതം പരീക്ഷയിലെ ഉത്തരക്കടലാസുകൾ മേൽ വിലാസത്തിലെ പിഴവ് കാരണം കാണാതാവുകയായിരുന്നു. സംഭവത്തിൽ തപാൽ വകുപ്പിനെ വിമർശിച്ച് സ്‌കൂളും, സ്കൂൾ അധികൃതരെ വിമർശിച്ച് തപാൽ ജീവനക്കാരും രംഗത്തെത്തിയിരുന്നു. ഉത്തരക്കടലാസ് കാണാതായ വിദ്യാർത്ഥികൾക്ക് ആനുപാതിക മാർക്ക് നൽകുന്നതിനെക്കുറിച്ചുള്ള ചർച്ച നടക്കുന്നതിനിടയിലാണ് തിരിച്ചു കിട്ടിയത്.