അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ11 വരെ
തിരുവനന്തപുരം: നഗരസഭാ പരിധിയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. പാൽ, പച്ചക്കറി, പലചരക്ക് , കന്നുകാലിത്തീറ്റ, വെറ്ററിനറി മരുന്നുകൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ 11 വരെ പ്രവർത്തിക്കാം.
അവശ്യ ജോലിക്കെത്താൻ ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തിയ രേഖ നൽകണം. യാത്ര ചെയ്യുന്നവർ ഈ രേഖയും ഓഫീസ് ഐ.ഡി കാർഡും കരുതണം.
ടെക്ക്നോപാർക്കുകാർയാത്രാപാസിനായി സി.ഇ.ഒ മുഖേന എ.ഡി.എമ്മിന് അപേക്ഷ സമർപ്പിക്കണം.
ഒറ്റയ്ക്കു താമസിക്കുന്ന 65 വയസ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, കാന്റീൻ സൗകര്യമില്ലാതെ ഹോട്ടൽ/ലോഡ്ജുകളിൽ താമസിക്കുന്നവർ എന്നിവർക്ക് ഭക്ഷണമെത്തിക്കും. 9061917457, 8921663642, 9400939914, 9020078480, 7012389098 (രാവിലെ എട്ടിനു മുമ്പ് വിളിക്കണം)