കല്ലമ്പലം:വർക്കല നിയോജകമണ്ഡലത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി രൂപീകരിച്ച 'സ്നേഹപൂർവം വർക്കല കഹാർ' പദ്ധതിയിലൂടെ ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി കോളനികളിൽ പഠന സൗകര്യത്തിനായി നിർദ്ധന വിദ്യാർത്ഥികൾക്ക് ടിവി വിതരണം ചെയ്തു.പദ്ധതിയുടെ ഉദ്ഘാടനം മുൻ എം.എൽ.എ വർക്കല കഹാർ നിർവഹിച്ചു.സ്റ്റുഡന്റ് കെയറാണ് ടിവി സ്പോൺസർ ചെയ്തത്.മുട്ടപ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇക്ബാൽ,യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം പ്രസിഡന്റ് കല്ലമ്പലം ജിഹാദ്, യൂത്ത്കോൺഗ്രസ് മുട്ടപ്പലം മണ്ഡലം പ്രസിഡന്റ് അംബു,യൂത്ത് കോൺഗ്രസ് തോക്കാട് യൂണിറ്റ് പ്രസിഡന്റ് അബ്ദുള്ള,ചെമ്മരുതി സുമേഷ്,ജഹാംഗീർ വടശേരിക്കോണം, പ്രദീപ്ശിവഗിരി തുടങ്ങിയവർ പങ്കെടുത്തു.