jobby-george
joby george

നാല് വർഷം മുൻപ് റിലീസായ മമ്മൂട്ടി ചിത്രം കസബയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നതായി സൂചന നൽകി നിർമ്മാതാവ് ജോബി ജോർജ്.

വിധി അനുകൂലമായാൽ രാജൻ സക്കറിയ വീണ്ടും ഒരു വരവ് കൂടി വരുമെന്നാണ് ജോബി ജോർജ് ഫേസ്ബുക്കിൽ കുറിച്ചത്.

നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച കസബ എന്ന ചിത്രവും മമ്മൂട്ടി അവതരിപ്പിച്ച രാജൻ സക്കറിയ എന്ന കഥാപാത്രവും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

സുരേഷ് ഗോപിയെ നായകനാക്കി കാവൽ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് കസബയുടെ സംവിധായകൻ നിഥിൻ രൺജി പണിക്കരും നിർമ്മാതാവ് ജോബി ജോർജും ഇപ്പോൾ.

എറണാകുളത്തും കട്ടപ്പനയിലുമായി ആദ്യ ഘട്ട ചിത്രീകരണം പൂർത്തിയായ കാവലിൽ സുരേഷ് ഗോപിയോടൊപ്പം രൺജി പണിക്കരും സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്.