തമിഴ് സിനിമയുടെ ശക്തിസ്തംഭങ്ങളായ രജനീകാന്തും കമലഹാസനും ഒന്നിക്കുന്ന ചിത്രം 2021ൽ ചിത്രീകരണമാരംഭിക്കുമെന്ന് റിപ്പോർട്ടുകൾ.
കൈദി ഫെയിം ലോകേഷ് കനകരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രജനി നായകനാകുന്ന ചിത്രം നിർമ്മിക്കുന്നത് കമലഹാസനാണ്.
രാഷ്ട്രീയപരമായി വ്യത്യസ്ത ആശയങ്ങളിൽ വിശ്വസിക്കുന്നവരാണെങ്കിലും രജനിയും കമലും ഇപ്പോഴും പരസ്പര ബഹുമാനവും സൗഹൃദവും കാത്തുസൂക്ഷിക്കുന്നവരാണ്.
ലോകേഷ് കനകരാജിന്റെ രജനി ചിത്രത്തിൽ കമൽ അതിഥി താരമായി പ്രത്യക്ഷപ്പെട്ടേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.