കടയ്ക്കാവൂർ: കായിക്കര കടവിൽ പാലം നിർമ്മാണം ഇഴയുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി അഞ്ചുതെങ്ങ്, വക്കം പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കായിക്കര കടവിൽ ധർണ നടത്തി. അറുപതിൽപരം വർഷമായി കായിക്കര കടവിൽ പാലം വേണമെന്ന ആവശ്യം സർക്കാർ ശ്രദ്ധിക്കാത്തതിൽ പ്രതിഷേധിച്ചാണ് ധർണ. കടവിന്റെ പടിഞ്ഞാറെ കരയിൽ ബി.ജെ.പി അഞ്ചുതെങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ ബി.ജെ.പി ചിറയിൻകീഴ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അജി അയിലം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി അഞ്ചുതെങ്ങ് പ്രസിഡന്റ് ഉദയസിംഹൻ, ജനറൽ സെക്രട്ടറി പഴയനട വിശാഖ് സെക്രട്ടറി രാജേന്ദ്രൻ, ബിജു, എന്നിവർ നേതൃത്വം നൽകി. കിഴക്കെ കരയിൽ ബി.ജെ.പി വക്കം പഞ്ചായത്ത് കമ്മിറ്റിയുടെയും അഭിമുഖ്യത്തിൽ ധർണ ബി.ജെ.പി ആറ്റിങ്ങൽ നിയോജക മണ്ഡലം സെക്രട്ടറി ലാലി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി വക്കം പഞ്ചായത്ത് പ്രസിഡന്റ് സജി ശശിധരൻ ജനറൽ സെക്രട്ടറി ശ്രിജിത്ത്, ബിന്ദു, ഷീജ, ബെന്നി, ബിജു, അഷ്ടമി എന്നിവർ നേതൃത്വം നൽകി.