ആറ്റിങ്ങൽ:ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക്‌ കേരള സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ടെലിവിഷൻ വിതരണം ചെയ്തു.കെ എസ് ടി എ യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി രണ്ട് കോടി രൂപ ചെലവിൽ 2500 ടെലിവിഷനുകൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കിഴുവിലം ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളിലുമായി 17 ടെലിവിഷൻ സെറ്റുകൾ നൽകിയത്. ഡെപ്യൂട്ടി സ്പീക്കർ വി ശശി ഉദ്ഘാടനം ചെയ്തു.കിഴുവിലം യു പി എസ് ഹെഡ് മാസ്റ്റർ എസ്.സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.