ആറ്റിങ്ങൽ:വീട്ടിൽ നിരീക്ഷണത്തിലായിരുന്ന യുവാവ് ചാടി ഉല്ലാസ സങ്കേതത്തിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ എത്തിയപ്പോൾ പൊലീസ് പൊക്കി.ആറ്റിങ്ങൽ എസ്.ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് വലിയകുന്ന് സ്വദേശിയായ യുവാവിനെയാണ് പിടികൂടിയത്.രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് പിൻതുടർന്ന് പിടികൂടുകയായിരുന്നു.കൊവിഡ് നിയമ ലംഘനത്തിന് കേസെടുത്തു.ഇയാളെ വർക്കലയിലെ പൊലീസ് നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റി.