ആറ്റിങ്ങൽ :സ്വർണ്ണ കള്ളക്കടത്തു കേസിൽ ഐ.ടി വിഭാഗം ഉദ്യോഗസ്ഥ സ്വപ്ന പ്രതിപ്പട്ടികയിൽ ഉൾപ്പെടുകയും മുഖ്യമന്തിയുടെ ഓഫീസ് ഇവരെ സഹായിക്കാൻ വഴിവിട്ട രീതിയിൽ ഇടപെടുകയാണെന്നും ആരോപിച്ച് ആറ്റിങ്ങൽ ബി.ജെ.പി മണ്ഡലം കമ്മിറ്റി ആറ്റിങ്ങൽ പട്ടണത്തിൽ പന്തം കൊളുത്തി പ്രതിക്ഷേധ പ്രകടനം നടത്തി.മണ്ഡലം പ്രസിഡന്റ് സന്തോഷ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജിത് പ്രസാദ് ജില്ലാ കമ്മിറ്റി അംഗം ശിവൻപിള്ള,ചന്ദ്രബാബു,അനിൽകുമാർ,സുനിൽ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.