ആറ്റിങ്ങൽ:മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ ഇടയ്‌ക്കോട് സ്വദേശി വിളയിൽ വീട്ടിൽ ഷീല കുമാരിക്ക് മുദാക്കൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ നൽകുന്ന 'സ്‌നേഹ വീടിന്റെ' പണി ആരംഭിച്ചു. നിർമ്മാണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.മുരളി നിർവഹിച്ചു. ഭിന്നശേഷിക്കാരിയായ ഷീല കുമാരിയും എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മകളും മാനസിക രോഗികളായ അച്ഛനും അമ്മയും ഏത് നിമിഷവും തകർന്ന് വീഴാവുന്ന നിലയിലുള്ള വീട്ടിലാണ് താമസിച്ചുവരുന്നത്. പ്രാഥമിക കൃത്യങ്ങൾ നിറവേറ്റാൻ പോലും സാധിക്കാത്ത നിലയിലാണ് കുടുംബം കഴിയുന്നത്. വാർഡംഗങ്ങളായ ഗീതാ രാജൻ,പി.സി.ജയശ്രീ,പൊയ്ക മുക്ക് ഹരി,കെ.ആർ.അഭയൻ,സി.ഡി. എസ് ചെയർപേഴ്സൺ സുജിത,വൈസ് ചെയർപേഴ്സൺ വി.കെ.അനിജ,സി.പി.എം മുദാക്കൽ ലോക്കൽ സെക്രട്ടറി എം.ബി.ദിനേശ്, ഇടയ്‌ക്കോട് ലോക്കൽ കമ്മിറ്റി അംഗം പ്രഭാകരൻ നായർ,കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.