ആറ്റിങ്ങൽ:കൊവിഡ് രോഗി സന്ദർശിച്ച വ്യാപാര സ്ഥാപനം നഗരസഭ അടപ്പിച്ചു.ആറ്റിങ്ങൽ കച്ചേരി നടയിലെ അങ്ങാടി കടയാണ്
മുൻകരുതൽ നടപടിയുടെ ഭാഗമായി അടപ്പിച്ചത്.കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്ക പട്ടികയിൽ ഈ സ്ഥാപനം ഉണ്ടായിരുന്നു. ഇവിടെ വന്ന് ഇയാൾ സാധനം വാങ്ങിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ നടപടി സ്വീകരിച്ചത്.സ്ഥിതിഗതികൾ പരിശോധിച്ച ശേഷം പ്രവർത്തനാനുമതി നൽകുമെന്ന് ഹെൽത്ത് വിഭാഗം അറിയിച്ചു.