വെഞ്ഞാറമൂട് : എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വെെസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളിക്കും എതിരായ വ്യാജ പ്രചാരണങ്ങൾക്കും പ്രവർത്തനങ്ങൾക്കും എതിരെ ശക്തമായി പ്രതികരിക്കാൻ വാമനപുരം യൂണിയൻ തീരുമാനിച്ചു.യോഗ നേതൃത്വത്തിൻെറ മുന്നേറ്റത്തിലും വെള്ളാപ്പള്ളിയുടെ നേതൃ പാടവത്തിലും വിറളി പൂണ്ട് യോഗത്തെ തകർക്കാൻ പ്രവർത്തിക്കുന്നവർക്കെതിരെ ശക്തിയായി പ്രതികരിക്കുമെന്ന് വാമനപുരം യൂണിയൻ പ്രസിഡൻറ് പാങ്ങോട് വി. ചന്ദ്രൻെറ നേതൃത്വത്തിൽ ചേർന്ന കൗൺസിൽ തീരുമാനിച്ചു.