udf

തിരുവനന്തപുരം : അന്താരാഷ്ട്ര ബന്ധങ്ങളുള്ള സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ നാളെ സംസ്ഥാന വ്യാപകമായി യു.ഡി.എഫ്. പഞ്ചായത്ത്തല ധർണ നടത്തുമെന്ന് കൺവീനർ ബെന്നി ബഹനാൻ അറിയിച്ചു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സർക്കാരിന്റെ പരാജയം, പ്രവാസികളോടുള്ള നിഷേധാത്മക നിലപാട്, പെട്രോൾ, ഡീസൽ വിലവർദ്ധന എന്നീ ആവശ്യങ്ങളും കൂടി ഉന്നയിച്ചാണ് ധർണ. പൂർണ്ണമായും കൊവിഡ് 19 ന്റെ മാനദണ്ഡങ്ങൾ പാലിച്ചാകും ധർണ്ണയെന്ന് കൺവീനർ അറിയിച്ചു.