photo

പാലോട്: മൈലമൂട്ടിലെ ഒരു വീട്ടിൽ ആറുമാസമായി ജോലിക്ക് നിന്ന വൃദ്ധ മരിച്ചു. പാലോട് സർക്കാർ ആശുപത്രിയിൽ വച്ചാണ് ഇവർ മരിച്ചത് . വിലാസിനി എന്ന പേരാണ് ആശുപത്രിയിൽ നൽകിയിട്ടുള്ളത് . മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കാട്ടാക്കടയോ വട്ടപ്പാറയോ ആണ് ഇവരുടെ സ്ഥലമെന്ന് പറയപ്പെടുന്നു. 65 വയസ് തോന്നിക്കുന്ന ഇവരെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവർ പാലോട് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് സി.ഐ സി.കെ. മനോജ് അറിയിച്ചു. ഫോൺ: 047 2 2840 260.