തിരുവനന്തപുരം: മാർക്കറ്റുകളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് കൊവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് സംസ്ഥാനത്തിന് വൻ ഭീഷണി. തിരുവനന്തപുരത്തെ പൂന്തുറ മുതൽ കാസർകോട്ടെ കോട്ടച്ചേരി മത്സ്യമാർക്കറ്റ് വരെ അടച്ചു. വലിയ അഴീക്കൽ, നീണ്ടകര, കൊല്ലം ,വിഴിഞ്ഞം മത്സ്യബന്ധ തുറമുഖങ്ങളും അടച്ച് സർക്കാർ ജാഗ്രതയിലാണ്.
തലസ്ഥാനത്ത് കുമരിച്ചന്ത കേന്ദ്രീകരിച്ച് നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പുറമെയാണ് വിഴിഞ്ഞം തുറമുഖത്തും സ്ഥിരീകരിക്കപ്പെട്ടത്. കുമരിച്ചന്തയിലെ മൊത്തവ്യാപാരികളും പൂന്തുറ, കന്യാകുമാരി തുടങ്ങിയ ഇ ടങ്ങളിലെ മത്സ്യത്തൊഴിലാളികളുമെത്തുന്ന കൊല്ലം തുറമുഖം അടച്ചത് കുമരിച്ചന്തയിലെ രോഗവ്യാപനത്തെ തുടർന്നാണ്. കൊല്ലത്തും വിഴിഞ്ഞത്തുമെല്ലാം മത്സ്യബന്ധന സീസണായതിനാൽ നിയന്ത്രണങ്ങൾ പാലിക്കാനായില്ല.ചെന്നൈയിൽ രോഗം ഇത്രമേൽ വ്യാപിക്കുന്നതിന് പ്രധാന കാരണം കോയമ്പേട് മാർക്കറ്റിലെ കൊവിഡ് ബാധയായിരുന്നു.
കുമരിച്ചന്തയിൽ മത്സ്യകച്ചവടക്കാരനാണ് രോഗം സ്ഥിരീകരിച്ചപ്പോൾ മാർക്കറ്റ് അടച്ചെങ്കിലും അടുത്തദിവസം അയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്കും, മറ്റ് രണ്ട് മത്സ്യവ്യാപാരികൾക്കും ഒരു ചുമട്ടുതൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചു. സമീപത്തെ പൂന്തുറയിൽ ഏഴു പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. .കുമരിച്ചന്തയിൽ രോഗം സ്ഥിരീകരിച്ച വ്യാപാരി വിഴിഞ്ഞത്തെത്തിയും മത്സ്യം ശേഖരിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനെത്തുന്നുണ്ട്.
മാർക്കറ്റുകളിലും
ഭീഷണി
കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട് 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ ഉറവിടം കണ്ടെത്താനായിട്ടില്ല. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറിയുൾപ്പെടെ അവശ്യ വസ്തുക്കളുമായി നൂറുകണക്കിനു ലോറികളാണ് കായംകുളം മാർക്കറ്റിലെത്തുന്നത്. താമരക്കുളം, പാലമേൽ,താമരക്കുളം പഞ്ചായത്തുകളിലെ പ്രധാന മാർക്കറ്റുകൾ അടച്ചു. കമ്പത്തു നിന്നു തിരുവല്ലയിൽ പച്ചക്കറിയുമായി എത്തിയ മിനിലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവല്ല മാർക്കറ്റും അടച്ചു.
കൊവിഡ് ചികിത്സ: മഹാരാഷ്ട്രയിലേക്ക്
ഇനി സർക്കാർ ഡോക്ടർമാർ മാത്രം
*നേരത്തേ അയച്ച ഡോക്ടർമാരുടെ സംഘംമടങ്ങി
22തിരുവനന്തപുരം: കൊവിഡ് വ്യാപനം മൂർച്ഛിച്ച മഹാരാഷ്ട്രയിൽ രോഗികളെ ചികിത്സിക്കാൻ പോയ കേരളത്തിലെ ഡോക്ടർമാർ മടങ്ങി. നഴ്സുമാർ 15 നകം തിരിച്ചെത്തും. രണ്ടുമാസത്തേ സേവനത്തിനാണ് ഇവർ ജൂൺ ഒന്നിന് മുംബയിലെത്തിയത്.
ഡോക്ടർമാരെയും നഴ്സുമാരെയും വീണ്ടും അയയ്ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തീരുമാനമുണ്ടായാൽ . പത്ത് സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന്അഞ്ചുവീതം ഡോക്ടർമാരെ വിടാനാണ് ആലോചന.
മഹാരാഷ്ട്ര സർക്കാരിന്റെ ആവശ്യപ്രകാരമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സുപ്രണ്ട് ഡോ.. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നേരത്തേ അയച്ചത്. അഞ്ച് സ്പെഷ്യലിസ്റ്റുകളും 35 എം.ബി.ബി എസ് ഡോക്ടർമാരും മൂന്ന് പി.ജി.വിദ്യാർത്ഥികളും 100 നഴ്സുമാരുമടങ്ങിയ സംഘത്തിൽ. ഏതാനും ഡോക്ടർമാരൊഴികെയുള്ളവരെല്ലാം സ്വകാര്യ മേഖലയിൽ നിന്നായിരുന്നു. 300 കിടക്കകളുള്ള സെവൻ ഹിൽസ് ആശുപത്രിയിലാണ് ഇവരെ നിയോഗിച്ചത്.50,000 രൂപയാണ് കേരളത്തിലെ നഴ്സുമാർ ആവശ്യപ്പെട്ടത്. 30,000 രൂപനൽകാനായിരുന്നു മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം. അതേ സമയം കേരളത്തിൽ നിന്നുള്ള സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് രണ്ട് ലക്ഷം രൂപ നൽകുമ്പോൾ തങ്ങൾക്ക് 80,000 രൂപയേ കിട്ടുന്നുള്ളുവെന്നായിരുന്നു അവിടത്തെ ഡോക്ടർമാരുടെ പരാതി .
കേരളത്തിൽ 200 കിടക്കകളുള്ള
ഐ.സി.യുകൾ വേണ്ടി വരും
കേരളത്തിൽ കൊവിഡ് സാമൂഹ്യവ്യാപനമുണ്ടാവുകയാൽ , 200 കിടക്കകളുള്ള ഐ.സി.യുകൾ സ്ഥാപിക്കേണ്ടിവരും. താലൂക്കാശുപത്രികളിലുള്ള ഐ.സിയു യൂണിറ്ര് മതിയാകില്ല. ഓക്സിജൻ സിലിണ്ടറുകൾക്ക്പകരം ഓക്സിജൻ ടാങ്കുകൾ രണ്ടെണ്ണം വേണം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോലും ഒരു ഓക്സിജൻ ടാങ്കേയുള്ളൂ. കേരളത്തിെ നാലോ അഞ്ചോ ആശുപത്രികളിലായി കൊവിഡ് ചികിത്സ കേന്ദ്രീകരിക്കേണ്ടിവരും. ആരോഗ്യപ്രവർത്തകരുടെ താമസം, ഭക്ഷണം, ലാൺട്രി സൗകര്യങ്ങൾ
ആശുപത്രിയോട് ചേർന്ന് വേണ്ടി വരും. നാല് ഷിഫ്റ്റിൽ ജീവനക്കാരെ വയ്ക്കേണ്ടി വരും. ഇതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾ മഹാരാഷ്ട്രയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് നൽകിയിട്ടുണ്ടെന്ന് ഡോ.സന്തോഷ് കുമാർ പറഞ്ഞു.
മടങ്ങിപ്പോയ 90 പേരുടെയും
കൊവിഡ് ഉറവിടം കേരളമല്ല
തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിലേക്ക് മടങ്ങിയശേഷം കൊവിഡ് സ്ഥിരീകരിച്ച 110 പേരിൽ 90 പേരുടെയും ഉറവിടം കേരളമല്ലെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്തുനിന്ന് മടങ്ങുന്നവരിൽ രോഗബാധ വർദ്ധിക്കുന്നത് സംബന്ധിച്ച് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽനിന്ന് ലഭിച്ച റിപ്പോർട്ട് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തൽ. ആറെണ്ണത്തിന്റെ ഉറവിടം കേരളമാണ്. തൃശൂരിലെ മൂന്നുപേർക്കും പാലക്കാട്, മലപ്പുറം, കോഴിക്കോട് സ്വദേശികളായ ഓരോരുത്തർക്കുമാണ് ഇത്തരത്തിൽ രോഗം സ്ഥിരീകരിച്ചത്. 11പേരുടെ വിശദാംശം കണ്ടെത്താനായിട്ടില്ല. ഇവർ താമസിച്ചിരുന്ന ഇടങ്ങളിൽ മറ്റാർക്കും ഇതുവരെ രോഗം കണ്ടെത്തിയിട്ടില്ല. അവശേഷിക്കുന്ന മൂന്നെണ്ണം ഒരേ വ്യക്തിയുടെ വിവരം ഒന്നിലധികം തവണ രേഖപ്പെടുത്തിയതാണെന്നും കണ്ടെത്തി. ഒരുവർഷം മുമ്പ് സംസ്ഥാനത്ത് എത്തിയവർവരെ 110പേരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.