covid-19

തിരുവനന്തപുരം: മാർക്കറ്റുകളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് കൊവിഡ് ബാധിതരുടെ എണ്ണം വ‌ർദ്ധിക്കുന്നത് സംസ്ഥാനത്തിന് വൻ ഭീഷണി. തിരുവനന്തപുരത്തെ പൂന്തുറ മുതൽ കാസർകോട്ടെ കോട്ടച്ചേരി മത്സ്യമാർക്കറ്റ് വരെ അടച്ചു. വലിയ അഴീക്കൽ,​ നീണ്ടകര,​ കൊല്ലം ,വിഴിഞ്ഞം മത്സ്യബന്ധ തുറമുഖങ്ങളും അടച്ച് സർക്കാർ ജാഗ്രതയിലാണ്.

തലസ്ഥാനത്ത് കുമരിച്ചന്ത കേന്ദ്രീകരിച്ച് നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പുറമെയാണ് വിഴിഞ്ഞം തുറമുഖത്തും സ്ഥിരീകരിക്കപ്പെട്ടത്. കുമരിച്ചന്തയിലെ മൊത്തവ്യാപാരികളും പൂന്തുറ,​ കന്യാകുമാരി തുടങ്ങിയ ഇ ടങ്ങളിലെ മത്സ്യത്തൊഴിലാളികളുമെത്തുന്ന കൊല്ലം തുറമുഖം അടച്ചത് കുമരിച്ചന്തയിലെ രോഗവ്യാപനത്തെ തുടർന്നാണ്. കൊല്ലത്തും വിഴിഞ്ഞത്തുമെല്ലാം മത്സ്യബന്ധന സീസണായതിനാൽ നിയന്ത്രണങ്ങൾ പാലിക്കാനായില്ല.ചെന്നൈയിൽ രോഗം ഇത്രമേൽ വ്യാപിക്കുന്നതിന് പ്രധാന കാരണം കോയമ്പേട് മാർക്കറ്റിലെ കൊവിഡ് ബാധയായിരുന്നു.

കുമരിച്ചന്തയിൽ മത്സ്യകച്ചവടക്കാരനാണ് രോഗം സ്ഥിരീകരിച്ചപ്പോൾ മാർക്കറ്റ് അടച്ചെങ്കിലും അടുത്തദിവസം അയാളുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്കും, മറ്റ് രണ്ട് മത്സ്യവ്യാപാരികൾക്കും ഒരു ചുമട്ടുതൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചു. സമീപത്തെ പൂന്തുറയിൽ ഏഴു പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. .കുമരിച്ചന്തയിൽ രോഗം സ്ഥിരീകരിച്ച വ്യാപാരി വിഴിഞ്ഞത്തെത്തിയും മത്സ്യം ശേഖരിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനെത്തുന്നുണ്ട്.

മാർക്കറ്റുകളിലും

ഭീഷണി

കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട് 20 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ ഉറവിടം കണ്ടെത്താനായിട്ടില്ല. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറിയുൾപ്പെടെ അവശ്യ വസ്തുക്കളുമായി നൂറുകണക്കിനു ലോറികളാണ് കായംകുളം മാർക്കറ്റിലെത്തുന്നത്. താമരക്കുളം, പാലമേൽ,​താമരക്കുളം പഞ്ചായത്തുകളിലെ പ്രധാന മാർക്കറ്റുകൾ അടച്ചു. കമ്പത്തു നിന്നു തിരുവല്ലയിൽ പച്ചക്കറിയുമായി എത്തിയ മിനിലോറി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവല്ല മാർക്കറ്റും അടച്ചു.

കൊ​വി​ഡ് ​ചി​കി​ത്സ​:​ ​മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക്
ഇ​നി​ ​സ​ർ​ക്കാ​ർ​ ​ഡോ​ക്ട​ർ​മാ​ർ​ ​മാ​ത്രം

*​നേ​ര​ത്തേ​ ​അ​യ​ച്ച​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സം​ഘംമ​ട​ങ്ങി
22​തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​മൂ​ർ​ച്ഛി​ച്ച​ ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​രോ​ഗി​ക​ളെ​ ​ചി​കി​ത്സി​ക്കാ​ൻ​ ​പോ​യ​ ​കേ​ര​ള​ത്തി​ലെ​ ​ഡോ​ക്ട​ർ​മാ​ർ​ ​മ​ട​ങ്ങി.​ ​ന​ഴ്സു​മാ​ർ​ 15​ ​ന​കം​ ​തി​രി​ച്ചെ​ത്തും.​ ​ര​ണ്ടു​മാ​സ​ത്തേ​ ​സേ​വ​ന​ത്തി​നാ​ണ് ​ഇ​വ​ർ​ ​ജൂ​ൺ​ ​ഒ​ന്നി​ന് ​മും​ബ​യി​ലെ​ത്തി​യ​ത്.
ഡോ​ക്ട​ർ​മാ​രെ​യും​ ​ന​ഴ്സു​മാ​രെ​യും​ ​വീ​ണ്ടും​ ​അ​യ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ദ്ദ​വ് ​താ​ക്ക​റെ​ ​കേ​ര​ള​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ക​ത്ത​യ​ച്ചി​ട്ടു​ണ്ട്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മു​ണ്ടാ​യാ​ൽ​ .​ ​പ​ത്ത് ​സ​ർ​ക്കാ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന്അ​ഞ്ചു​വീ​തം​ ​ഡോ​ക്ട​ർ​മാ​രെ​ ​വി​ടാ​നാ​ണ് ​ആ​ലോ​ച​ന.
മ​ഹാ​രാ​ഷ്ട്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ഡെ​പ്യൂ​ട്ടി​ ​സു​പ്ര​ണ്ട് ​ഡോ..​ ​സ​ന്തോ​ഷ് ​കു​മാ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​സം​ഘ​ത്തെ​ ​നേ​ര​ത്തേ​ ​അ​യ​ച്ച​ത്.​ ​അ​ഞ്ച് ​സ്പെ​ഷ്യ​ലി​സ്റ്റു​ക​ളും​ 35​ ​എം.​ബി.​ബി​ ​എ​സ് ​ഡോ​ക്ട​ർ​മാ​രും​ ​മൂ​ന്ന് ​പി.​ജി.​വി​ദ്യാ​ർ​ത്ഥി​ക​ളും​ 100​ ​ന​ഴ്സു​മാ​രു​മ​ട​ങ്ങി​യ​ ​സം​ഘ​ത്തി​ൽ.​ ​ഏ​താ​നും​ ​ഡോ​ക്ട​ർ​മാ​രൊ​ഴി​കെ​യു​ള്ള​വ​രെ​ല്ലാം​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യി​ൽ​ ​നി​ന്നാ​യി​രു​ന്നു.​ 300​ ​കി​ട​ക്ക​ക​ളു​ള്ള​ ​സെ​വ​ൻ​ ​ഹി​ൽ​സ് ​ആ​ശു​പ​ത്രി​യി​ലാ​ണ് ​ഇ​വ​രെ​ ​നി​യോ​ഗി​ച്ച​ത്.50,​​000​ ​രൂ​പ​യാ​ണ് ​കേ​ര​ള​ത്തി​ലെ​ ​ന​ഴ്സു​മാ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്.​ 30,​​000​ ​രൂ​പ​ന​ൽ​കാ​നാ​യി​രു​ന്നു​ ​മ​ഹാ​രാ​ഷ്ട്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​തീ​രു​മാ​നം.​ ​അ​തേ​ ​സ​മ​യം​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​ ​സ്പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ർ​മാ​ർ​ക്ക് ​ര​ണ്ട് ​ല​ക്ഷം​ ​രൂ​പ​ ​ന​ൽ​കു​മ്പോ​ൾ​ ​ത​ങ്ങ​ൾ​ക്ക് 80,​​000​ ​രൂ​പ​യേ​ ​കി​ട്ടു​ന്നു​ള്ളു​വെ​ന്നാ​യി​രു​ന്നു​ ​അ​വി​ട​ത്തെ​ ​ഡോ​ക്ട​ർ​മാ​രു​ടെ പ​രാ​തി​ .

കേ​ര​ള​ത്തി​ൽ​ 200​ ​കി​ട​ക്ക​ക​ളു​ള്ള
ഐ.​സി.​യു​ക​ൾ​ ​വേ​ണ്ടി​ ​വ​രും

കേ​ര​ള​ത്തി​ൽ​ ​കൊ​വി​ഡ് ​സാ​മൂ​ഹ്യ​വ്യാ​പ​ന​മു​ണ്ടാ​വു​ക​യാ​ൽ​ ,​ 200​ ​കി​ട​ക്ക​ക​ളു​ള്ള​ ​ഐ.​സി.​യു​ക​ൾ​ ​സ്ഥാ​പി​ക്കേ​ണ്ടി​വ​രും.​ ​താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ലു​ള്ള​ ​ഐ.​സി​യു​ ​യൂ​ണി​റ്ര് ​മ​തി​യാ​കി​ല്ല.​ ​ഓ​ക്സി​ജ​ൻ​ ​സി​ലി​ണ്ട​റു​ക​ൾ​ക്ക്പ​ക​രം​ ​ഓ​ക്സി​ജ​ൻ​ ​ടാ​ങ്കു​ക​ൾ​ ​ര​ണ്ടെ​ണ്ണം​ ​വേ​ണം.​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പോ​ലും​ ​ഒ​രു​ ​ഓ​ക്സി​ജ​ൻ​ ​ടാ​ങ്കേ​യു​ള്ളൂ.​ ​കേ​ര​ള​ത്തിെ​ ​നാ​ലോ​ ​അ​ഞ്ചോ​ ​ആ​ശു​പ​ത്രി​ക​ളി​ലാ​യി​ ​കൊ​വി​ഡ് ​ചി​കി​ത്സ​ ​കേ​ന്ദ്രീ​ക​രി​ക്കേ​ണ്ടി​വ​രും.​ ​ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​താ​മ​സം,​​​ ​ഭ​ക്ഷ​ണം,​ ​ലാ​ൺ​ട്രി​ ​സൗ​ക​ര്യ​ങ്ങൾ
ആ​ശു​പ​ത്രി​യോ​ട് ​ചേ​ർ​ന്ന് ​വേ​ണ്ടി​ ​വ​രും.​ ​നാ​ല് ​ഷി​ഫ്റ്റി​ൽ​ ​ജീ​വ​ന​ക്കാ​രെ​ ​വ​യ്ക്കേ​ണ്ടി​ ​വ​രും.​ ​ഇ​തു​ൾ​പ്പെ​ടെ​യു​ള്ള​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​മ​ഹാ​രാ​ഷ്ട്ര​യി​ലെ​ ​അ​നു​ഭ​വ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന് ​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ​ഡോ.​സ​ന്തോ​ഷ് ​കു​മാ​ർ​ ​പ​റ​ഞ്ഞു.

മ​ട​ങ്ങി​പ്പോ​യ​ 90​ ​പേ​രു​ടെ​യും
കൊ​വി​ഡ് ​ഉ​റ​വി​ടം​ ​കേ​ര​ള​മ​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ​മ​ട​ങ്ങി​യ​ശേ​ഷം​ ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ 110​ ​പേ​രി​ൽ​ 90​ ​പേ​രു​ടെ​യും​ ​ഉ​റ​വി​ടം​ ​കേ​ര​ള​മ​ല്ലെ​ന്ന് ​ആ​രോ​ഗ്യ​വ​കു​പ്പ്.​ ​സം​സ്ഥാ​ന​ത്തു​നി​ന്ന് ​മ​ട​ങ്ങു​ന്ന​വ​രി​ൽ​ ​രോ​ഗ​ബാ​ധ​ ​വ​ർ​ദ്ധി​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച് ​നാ​ഷ​ണ​ൽ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഡി​സീ​സ് ​ക​ൺ​ട്രോ​ളി​ൽ​നി​ന്ന് ​ല​ഭി​ച്ച​ ​റി​പ്പോ​ർ​ട്ട് ​പ​ഠി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​നി​യോ​ഗി​ച്ച​ ​സ​മി​തി​യു​ടേ​താ​ണ് ​ക​ണ്ടെ​ത്ത​ൽ.​ ​ആ​റെ​ണ്ണ​ത്തി​ന്റെ​ ​ഉ​റ​വി​ടം​ ​കേ​ര​ള​മാ​ണ്.​ ​തൃ​ശൂ​രി​ലെ​ ​മൂ​ന്നു​പേ​ർ​ക്കും​ ​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​ക​ളാ​യ​ ​ഓ​രോ​രു​ത്ത​ർ​ക്കു​മാ​ണ് ​ഇ​ത്ത​ര​ത്തി​ൽ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ത്.​ 11​പേ​രു​ടെ​ ​വി​ശ​ദാം​ശം​ ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.​ ​ഇ​വ​ർ​ ​താ​മ​സി​ച്ചി​രു​ന്ന​ ​ഇ​ട​ങ്ങ​ളി​ൽ​ ​മ​റ്റാ​ർ​ക്കും​ ​ഇ​തു​വ​രെ​ ​രോ​ഗം​ ​ക​ണ്ടെ​ത്തി​യി​ട്ടി​ല്ല.​ ​അ​വ​ശേ​ഷി​ക്കു​ന്ന​ ​മൂ​ന്നെ​ണ്ണം​ ​ഒ​രേ​ ​വ്യ​ക്തി​യു​ടെ​ ​വി​വ​രം​ ​ഒ​ന്നി​ല​ധി​കം​ ​ത​വ​ണ​ ​രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും​ ​ക​ണ്ടെ​ത്തി.​ ​ഒ​രു​വ​ർ​ഷം​ ​മു​മ്പ് ​സം​സ്ഥാ​ന​ത്ത് ​എ​ത്തി​യ​വ​ർ​വ​രെ​ 110​പേ​രു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.